തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മൽ കുമാര്‍ എന്നിവരുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്.
തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടുർന്ന് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിന്ധുവിന്റെയും നിര്‍മ്മൽ കുമാറിന്റെയും അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാർജ് ചെയ്യണോ എന്നതിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.
ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം ഉടൻ കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോട് പറഞ്ഞത്. തുടർന്ന് സിന്ധു നിര്‍മ്മൽ കുമാറിന്റെ സഹായത്തോടെ തെളിവുകൾ നശിപ്പിക്കുക്കെയായിരുന്നു. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.