98 അടി ഉയരത്തില്‍ നിന്നും ഒരു കാര്‍ താഴേയ്ക്ക് പതിച്ചാല്‍... ഓര്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ആളലായിരിക്കും പലര്‍ക്കും. എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. പ്രശസ്ത വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഒരു സുരക്ഷാ പരീക്ഷണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ യാത്രക്കരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന വാഹന നിര്‍മാതാക്കളില്‍ ഒന്നു കൂടിയാണ്. മറ്റ് വാഹന നിര്‍മാതാക്കല്‍ പരീക്ഷിക്കാത്ത ക്രാഷ് ടെസ്റ്റാണ് വോള്‍വോ നടത്തിയിരിക്കുന്നതും. പത്ത് ആഡംബര കാറുകള്‍ മുപ്പത് മീറ്റര്‍ ഉയരത്തില്‍ (അതായത് 98 അടി) ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം താഴേയ്ക്ക് ഇടുകയായിരുന്നു. കുത്തനേയും ചരിച്ചും എല്ലാം പല രീതിയില്‍ കാര്‍ താഴേയ്ക്ക് ഇട്ടു. പത്ത് പുത്തന്‍ എസ്യുവി കാറുകളാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്.
കാറിന്റെ ഫിറ്റ്‌നെസ് പരീക്ഷിക്കുന്നതിനോടൊപ്പം തന്നെ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു വോള്‍വോയ്ക്ക്. താഴ്ചയിലേക്ക് പതിച്ച് കാറുകള്‍ വലിയ അപകടത്തില്‍ പെടുമ്പോള്‍ ഉള്ളിലുള്ള യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താം എന്നു തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. രക്ഷാ പ്രവര്‍ത്തകര്‍ക്കും ഏറെ ഗുണകരമാകുന്ന ഒന്നായിരിന്നു ഈ പരീക്ഷണം.
നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുക, മറ്റ് വാഹനങ്ങളില്‍ ഇടിച്ച് താഴേയ്ക്ക് മറിയുക തുടങ്ങിയ സാഹചര്യങ്ങളില്‍ കാറിനുള്ളിലെ യാത്രക്കാര്‍ പലപ്പോഴും ഗുരുതരമായ നിലയിലായിരിക്കും. എത്രേയും വേഗം രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. ഇത്തരം സന്ദര്‍ഭങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ എങ്ങനെ വേഗത്തിലാക്കാം എന്ന് തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു സുരക്ഷാ പരീക്ഷണത്തിന് വോള്‍വോ തയാറായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.