ന്യൂഡല്‍ഹി: ഗിനിയില്‍ തടവിലായ നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞു. അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളി സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചു. രണ്ട് മലയാളികള്‍ ഉള്‍പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയതായും വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ മൂലം നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞെന്ന് സനു ജോസ് പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് തടവിലായ നാവികന്‍ മില്‍ട്ടന്റെ ഭാര്യയും പറഞ്ഞു. ആശ്വാസകരമായ വിവരമാണ് ഇന്ന് രാവിലെ ലഭിച്ചതെന്ന് ഭാര്യ ശീതള്‍ വ്യക്തമാക്കി.
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടവിലാക്കിയത്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോചനദ്രവ്യം നല്‍കിയിട്ടും ഇവരെ മോചിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനായിരുന്നു നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. കൊച്ചി സ്വദേശി മില്‍ട്ടന്‍ ആണ് സംഘത്തിലുള്ള മറ്റൊരു മലയാളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.