തിരുവനന്തപുരം∙ മുൻ മന്ത്രി വി.എസ്. സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് സുനിൽകുമാറിനെ പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും നേരത്തെ തഴയപ്പെട്ടിരുന്നു.
തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍. ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.
മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങലാണ് ഉള്ളത്. ആര്‍.രാജേന്ദ്രന്‍, ജി.ആര്‍. അനില്‍, കെ.കെ. അഷ്‌റഫ്, കമല സദാനന്ദന്‍, സി.കെ. ശശീധരന്‍, ടി.വി. ബാലന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ പുതുമുഖങ്ങള്‍. ഇവരിൽ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.
കോഴിക്കോട് നിന്നുള്ള ടി.വി. ബാലന്‍ മാത്രമാണ് എക്‌സിക്യൂട്ടീവില്‍ കാനത്തോട് അല്‍പമെങ്കിലും അകല്‍ച്ചയുള്ള നേതാവ്. കൊല്ലത്തുനിന്നുള്ള ആര്‍. രാജേന്ദ്രന്റെ കടന്നുവരവും ശ്രദ്ധേയമായ തീരുമാനമാണ്. കൊല്ലത്ത് കാനം പക്ഷത്തെ ഏകോപിപ്പിച്ച രാജേന്ദ്രനെ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത് കാനം വിരുദ്ധ പക്ഷത്തിന് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.