സർക്കാർ സ്ഥാപനങ്ങളിലെ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ആക്കണം – ആം ആദ്മി പാർട്ടി

സർക്കാർ സ്ഥാപനങ്ങളിലെ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ആക്കണം – ആം ആദ്മി പാർട്ടി

കൽപറ്റ: ജില്ലയിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന മുഴുവൻ താൽക്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്വന്തം നിലക്ക് കൂടിക്കാഴ്ചകൾ നടത്തി നിയമനം നൽക്കുന്നതിൽ വലിയ അഴിമതിയാണ് നടക്കുന്നത്. ഇത് വഴി സ്വന്തക്കാരെയും പാർട്ടി അണികളെയും നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വർഷങ്ങളായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുൻഗണനാ ലിസ്റ്റിലുള്ളവർ നിയമനത്തിന് കാത്തിരിക്കുമ്പോൾ പാർട്ടി ലിസ്റ്റ് നൽകി നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ജില്ലയിലെ താൽക്കാലിക നിയമനങ്ങൾ അന്വേഷിക്കാൻ കോടതിയെ സമീപിക്കുമെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി സൽമാൻ റിപ്പൺ, അജി എബ്രഹാം, ബാബു തച്ചറോത്,കൃഷ്ണൻകുട്ടി, മനോജ് കുമാർ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.