ഇടുക്കി: മഴ ശക്തമായി തുടരുന്ന ഇടുക്കി ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചില്‍. മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയിലും എല്ലപ്പെട്ടിയിലും ണ്ണിടിച്ചിലുണ്ടായി. പുതുക്കടിയില്‍ വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പുളിയന്മല കമ്പംമെട്ട് കമ്പം അന്തര്‍ സംസ്ഥാന പാതയില്‍ വന്‍ മരം കടപുഴകി തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളില്‍ വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ശക്തമായ മഴയെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ ഒന്നരമണിക്കൂറായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നൂറുക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മഴ നാളെയും തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.