സർക്കാർ അപേക്ഷകളിൽ 'ഭാര്യ' വേണ്ട 'പങ്കാളി' മതി; ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലർ

സർക്കാർ അപേക്ഷകളിൽ 'ഭാര്യ' വേണ്ട 'പങ്കാളി' മതി; ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലർ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ ലിംഗ സമത്വം ഉറപ്പാക്കാൻ (​ജെൻഡർ ന്യൂട്രലാക്കാൻ) സർക്കുലർ. ​അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' എന്ന പ്രയോഗം മാറ്റി ഇനി മുതൽ 'പങ്കാളി' എന്നുപയോഗിക്കണമെന്നാണ്​ വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്​.

ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായും രണ്ട്​ രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്​ഷനും ഉണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു. 

അവൻ/അവന്‍റെ എന്ന്​ മാത്രം ഉപയോഗിക്കുന്നതിന്​ പകരം അവൻ/അവൾ, അവന്‍റെ/അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ, ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ്​ നിർദേശിക്കുന്നു.

ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്​. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.