മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സെയ്ദിന് പത്തുവര്‍ഷത്തെ തടവുശിക്ഷ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സെയ്ദിന് പത്തുവര്‍ഷത്തെ തടവുശിക്ഷ

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാ അത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന് പത്തുവര്‍ഷത്തെ തടവുശിക്ഷ. രണ്ട് തീവ്രവാദ കേസുകളിലാണ് പാകിസ്ഥാന്‍ കോടതി ഹാഫിസ് സെയ്ദിനെ ശിക്ഷിച്ചത്. ഹാഫിസ് സെയ്ദിനെ ശിക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഫിസിനെയും ചില കൂട്ടാളികളെയും തീവ്രവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ പതിനൊന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തില്‍ മുഖ്യസൂത്രധാരനാണ് ഹാഫിസ് സെയ്ദ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇയാളെ ആഗാേള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്ത് മില്യൺ ഡാേളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് ഹാഫിസ് സെയ്ദിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.