സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമം കാണിച്ചെന്നാരോപിച്ചാണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗം നടത്തിപോയതിന് പിന്നാലെയാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്.

പൊലീസ് മൂന്ന് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന നേതാക്കള്‍ക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു. പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദിന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്.

കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.