പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറെന്ന് കേന്ദ്രം

പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറെന്ന് കേന്ദ്രം

ശ്രീനഗർ: പെട്രോളും ഡീസലും ചരക്ക്-സേവന നികുതി (ജിഎസ്ടി)യുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി.

എന്നാൽ, സംസ്ഥാനങ്ങൾ അത്തരമൊരു നീക്കത്തോട് യോജിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ഊർജവും സംസ്ഥാനങ്ങൾ വരുമാനമുണ്ടാക്കുന്ന ഇനങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് അവർ തയ്യാറാകാനിടയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവിലയുടെ കാര്യത്തിൽ ജനങ്ങൾക്ക് അല്പം ഇളവ് പ്രതീക്ഷിക്കാനാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഏറ്റവുംകുറഞ്ഞ വിലവർധനയാണ് ഇന്ത്യ കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ധന വില ജിഎസ്ടി പരിധിയില്‍ വന്നാല്‍ പെട്രോളിനും ഡീസലിനും രാജ്യമൊട്ടാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനവും വെവ്വേറെ നികുതി പിരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകില്ല. ഇതുവഴി ഇന്ധനവിലയിൽ കാര്യമായ വിലക്കുറവ് ഉണ്ടാകുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.