പിഎസ്‌സിയില്‍ മാറ്റം; ഒറ്റ വര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

 പിഎസ്‌സിയില്‍ മാറ്റം; ഒറ്റ വര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഒഴിവ് വന്ന ശേഷം മാത്രം പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ മാറ്റം. ഒറ്റ വര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി വ്യക്തമാക്കി. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാന്‍ ഇടയുള്ള ഒഴിവുകള്‍ ഈ മാസം 30 ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയ്ക്ക് ഈ വര്‍ഷം തുടക്കമാകും. ആറ് മാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഉദ്യോഗ കയറ്റത്തിലൂടെ നികത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ ഉള്ള അവധികള്‍ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍.

കൂടാതെ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ആ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണം എന്ന പുതിയ നിര്‍ദേശവുമുണ്ട്. പിഎസ്സി ലിസ്റ്റിലുള്ളതില്‍ താത്ക്കാലിക നിയമനം പാടില്ല. ഏതെങ്കിലും ഒരു തസ്തികയില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുണ്ടെങ്കില്‍ ആ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ നിയമനം പാടില്ല.

ഒഴിവുകളുടെ എണ്ണം ഡിസംബര്‍ ഒന്നിന് വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.