ന്യൂഡല്‍ഹി : കൊറോണ വൈറസിനെതിരായ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. പ്രായമേറിയവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഏപ്രില്‍ മാസത്തോടെയാകും രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുക. പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ട് ഡോസിന് പരമാവധി ആയിരം രൂപയായിരിക്കും വില ഈടാക്കുകയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.
2024 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. വന്‍തോതില്‍ വാങ്ങുന്നതിനാല്‍ 3-4 യുഎസ് ഡോളര്‍ നിരക്കിലാകും കേന്ദ്രസര്‍ക്കാരിന് വാക്‌സിന്‍ ലഭിക്കുക. അതുകൊണ്ടുതന്നെ വിപണിയിലുള്ള മറ്റു വാക്‌സിനുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാകും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്ര സെനിക്ക വാക്‌സിന്‍ പ്രായമേറിയവരില്‍ പോലും മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. ബ്രിട്ടനിലും യൂറോപ്യന്‍ മെഡിസിന്‍ ഇവാലുവേഷന്‍ ഏജന്‍സിയും അടിയന്തരഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ അടിയന്തരഘട്ടങ്ങളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.