ന്യൂഡല്‍ഹി: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന് ശക്തമായ താക്കീത് നല്‍കി ഇന്ത്യ. അതിര്‍ത്തികടന്നുള്ള മനുഷ്യക്കടത്തിന്റെ തെളിവുകള്‍ നിരത്തിയാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വത്ര മുന്നറിയിപ്പ് നല്‍കിയത്.
മ്യാന്‍മറിലെ ജനകീയ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് എത്തുന്നത്. ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കും മ്യാന്‍മര്‍ അതിര്‍ത്തി വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന ശക്തമായ തെളിവുകളാണ് ഇന്റര്‍നാഷണല്‍ ക്രൈം സിന്‍ഡിക്കേറ്റ് പുറത്തുവിട്ടത്. മ്യാന്‍മര്‍ അതിര്‍ത്തിയിലെ മ്യാവാഡി മേഖല കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് നടക്കുന്നത്.
ഇന്ത്യന്‍ പൗരന്മാര്‍ മനുഷ്യക്കടത്തില്‍ ഇരയാകുന്നത് ഒരുതരത്തിലും അനുവദിക്കിനാകില്ല. 38 ഇന്ത്യന്‍ പൗരന്മാരാണ് തൊഴില്‍തട്ടിപ്പിന് ഇരയായത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ എത്തപ്പെട്ടവരെല്ലാം കടുത്ത ദുരിതത്തിലാണുള്ളതെന്നും അവരെയെല്ലാം കണ്ടെത്തി തിരികെ എത്തിക്കാന്‍ വലിയ പരിശ്രമം നടത്തേണ്ടി വന്നുവെന്നും ഖ്വാത്ര പറഞ്ഞു.
അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാ നടപടി സ്വീകരിക്കാത്ത മ്യാന്‍മറിന്റെ അലംഭാവത്തെ ഇന്ത്യ കുറ്റപ്പെടുത്തി. അതിര്‍ത്തി സുരക്ഷയ്ക്ക് കൂടുതല്‍ സംവിധാനമൊരുക്കണമെന്ന് ഖ്വാത്ര മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മുന്‍പ് ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം മ്യാന്‍മറില്‍ സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തേണ്ടി വന്നിട്ടുണ്ട്.
മ്യാന്‍മറിലെ സാമ്പത്തിക-സാമൂഹ്യ രംഗത്തെ വിവിധ പദ്ധതികള്‍ക്കായുള്ള സഹായം തുടരുമെന്നും ഖ്വാത്ര ഉറപ്പു നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.