ചെറുകിട മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ സഹായം നൽകേണ്ടത് ആവശ്യമാണെന്ന് കർദ്ദിനാൾ സെർണി

 ചെറുകിട മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ സഹായം നൽകേണ്ടത് ആവശ്യമാണെന്ന് കർദ്ദിനാൾ സെർണി

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഗണ്യമായ ഭാഗത്തിന് പ്രധാന വരുമാനവും ഉപജീവനവും നൽകുന്ന മത്സ്യബന്ധന വ്യവസായത്തിന്റെ മഹത്തായ പ്രാധാന്യവും അത് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളും ഊന്നിപ്പറഞ്ഞു വത്തിക്കാനിലെ സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ ചുമതല വഹിക്കുന്ന കർദിനാൾ മൈക്കൽ സെർണി.

ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മേഖലയിൽ വ്യക്തിപരവും കൂട്ടായതുമായ പരിവർത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. അമേരിക്കൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, 2020-ൽ ഏകദേശം 58.5 ദശലക്ഷം ആളുകൾ മത്സ്യബന്ധന വ്യവസായത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കർദ്ദിനാൾ സെർണി ചൂണ്ടിക്കാണിച്ചു.

മാത്രമല്ല, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഏറ്റവും പ്രധാനപ്പെട്ട ഏക ഉറവിടം എന്ന നിലയിൽ മത്സ്യം ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണത്തിൽ ഒരു പ്രധാന ഘടകമാണെന്നും കർദ്ദിനാൾ പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ ചെറുകിട മത്സ്യബന്ധനം വഹിക്കുന്ന പ്രധാന പങ്കും അദ്ദേഹം വിശദീകരിച്ചു.
ഇത്തരം രാജ്യങ്ങളിൽ ഭൂരിഭാഗം പേരും മത്സ്യവുമായി ബന്ധപ്പെട്ട വ്യവസായ മേഖലയിൽ ജോലി ചെയ്യുകയും ആഗോള തലത്തിൽ 40 ശതമാനം ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകായും ചെയ്യുന്നു.

മത്സ്യബന്ധനത്തിന് ആഗോളതലത്തിൽ ഇത്രയേറെ പ്രധാന പങ്ക് ഉണ്ടായിരുന്നിട്ടും മത്സ്യബന്ധന വ്യവസായം പല പ്രാദേശിക പ്രശ്‌നങ്ങളാൽ വലയുകയാണെന്നും കർദ്ദിനാൾ സെർണി വ്യക്തമാക്കി. മത്സ്യബന്ധന മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ചിലത് പ്രാദേശികവൽക്കരിക്കപ്പെട്ടവയാണ്. ഇവ വ്യവസായത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിച്ചേക്കില്ല.

മനുഷ്യാവകാശ ലംഘനങ്ങൾ, പൊരുത്തപ്പെടാനാകാത്ത മോശവും സുരക്ഷിതവുമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, കടലും നദിയും മലിനമാക്കപ്പെടുന്നത്, തീരപ്രദേശങ്ങളുടെ നാശം, സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികൾ, നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനം തുടങ്ങിയവയാണ് പ്രധാന പ്രാദേശിക പ്രതിസന്ധികളെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തിന്റെ നഷ്ടം, സമുദ്രത്തിലെ അമ്ലവൽക്കരണം എന്നിവയുൾപ്പെടെയുള്ള മറ്റുചിലത് എല്ലാ രാജ്യത്തെയും സമുദ്രത്തെയും ബാധിക്കുന്ന ആഗോള പ്രശ്‌നങ്ങളാണെന്നും കർദ്ദിനാൾ ഊന്നിപ്പറഞ്ഞു. തുറമുഖങ്ങൾ, മത്സ്യ മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചുപൂട്ടിയ കോവിഡ് മഹാമാരിയുടെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് മറ്റൊരു പ്രധാനം പ്രശ്നം. അതുവഴി ഈ മേഖലയിൽ നിരവധി പേർക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടാൻ ഇടയാക്കി.

ചെറുകിട മത്സ്യത്തൊഴിലാളികൾക്കിടയിൽ കോവിഡിന്റെ സാമ്പത്തിക ആഘാതം ശക്തമായി പ്രതിഫലിച്ചിരുന്നു. പല സർക്കാരുകളും അവരെ പിന്തുണയ്ക്കാൻ ശ്രമിച്ചുവെങ്കിലും നിർഭാഗ്യവശാൽ, ഈ ഒറ്റപ്പെട്ട ഇടപെടലുകളിലെ പോരായ്മകൾ കാരണം നിരവധി ആളുകൾക്ക് സഹായം ലഭിക്കാതെ പോയതായും കർദ്ദിനാൾ സെർണി പറഞ്ഞു.

ഈ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധി വ്യക്തിപരവും കൂട്ടായതുമായ പരിവർത്തനം മാത്രമായിരിക്കുമെന്നും കർദ്ദിനാൾ പറഞ്ഞു. നീതി, ന്യായം, സമത്വം, ദ്വിതീയ പ്രാധാന്യം എന്നിവയുടെ വെളിച്ചത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമുദ്രങ്ങളെയും അവയുടെ പ്രകൃതിവിഭവങ്ങളെയും മനുഷ്യരാശിയുടെ പൊതു പൈതൃകമായി പരിപാലിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാവരും ഒരേ വഞ്ചിയിലാണെന്നും കോവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഒരു പുതിയ സാമൂഹിക മനഃസാക്ഷിയും നൂതനമായ ഐക്യദാർഢ്യവും സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളിൽ എല്ലാവരും പങ്കുചേരേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും കർദ്ദിനാൾ സെർണി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.