വാഷിങ്ടണ്‍: വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷവും ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ സതയ്യാറായില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലോകം ഉറ്റുനോക്കുന്ന ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് റഷ്യക്ക് അന്ത്യ ശാസനയുമായി ട്രംപ് രംഗത്ത് വന്നത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലും ട്രംപ് വ്യക്തമാക്കി.
അതേസമയം വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യയെ വിമര്‍ശിക്കുകയും ചെയ്തു.
ഉക്രെയ്ന്‍ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മര്‍ദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്ന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയില്‍ യൂറോപ്യന്‍ സഖ്യ കക്ഷികള്‍ ആശങ്ക അറിയിച്ചു.
റഷ്യ വെടിനിര്‍ത്തലിന് വഴങ്ങിയില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. ആദ്യം വെടിനിര്‍ത്തല്‍ പിന്നീട് സമാധാന കരാര്‍ എന്നായിരുന്നു സെലന്‍സ്‌കി ചര്‍ച്ചയിലുന്നയിച്ചത്. വെടിനിര്‍ത്തലിന് ട്രംപ് പിന്തുണ നല്‍കിയെന്ന് യോഗത്തിന് ശേഷം സെലന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.