രണ്ടുവയസുകാരനെ കൊത്തി പരുക്കേല്‍പ്പിച്ച പൂവന്‍കോഴിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

രണ്ടുവയസുകാരനെ കൊത്തി പരുക്കേല്‍പ്പിച്ച പൂവന്‍കോഴിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ രണ്ടു വയസുകാരനെ കൊത്തി പരുക്കേല്‍പിച്ച പൂവന്‍കോഴിയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ മുഖത്തും കണ്ണിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരുക്കേല്‍പിച്ചെന്ന കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയിലാണ് കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ കേസെടുത്തത്. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 18നാണ് സംഭവം. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവന്‍ കോഴി കൊത്തി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍ വാസിയായ ജലീലിന്റെ വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍കോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേല്‍പിച്ചത്. കണ്ണിന്റെ തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ കൊത്തേറ്റിട്ടുണ്ട്.

കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്‍മാറിയില്ല. മാതാപിതാക്കള്‍ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരുക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കോഴിയെ കൂട്ടില്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.