കൊച്ചി: ആന്‍വി ഫഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 22 കോടി രൂപയോളം തട്ടിച്ച കേസില്‍ മുഖ്യപ്രതിയായ കമ്പനി എംഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചാല്‍ കുഴി വിഎസ് നിവാസില്‍ വി.എസ്. വിപിന്‍ (38) ആണ് അറസ്റ്റില്‍ ആയത്.
കൊച്ചി സിറ്റി പൊലീസ്ഡെ പ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്‍.വി ശശിധരന്റെ നേതൃത്വത്തില്‍രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിലെ ഒളിസാങ്കേത്തില്‍ നിന്നാണ് പിടികൂടിയത്.
എറണാകുളം ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍വി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്ന നോണ്‍ വെജ് സൂപ്പര്‍മാര്‍ക്കറ്റിന് ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന് പരസ്യം നല്‍കിയാണ് പ്രതിയും ഭാര്യ ഉള്‍പ്പെടെയുള്ള കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്പര്യപ്പെട്ട് കേരളത്തിന്റെ ഫലഭാഗത്തുനിന്നുള്ള 150 ഓളം ആളുകള്‍ പണം നിക്ഷേപിച്ചു.
വന്‍ തുകയാണ് ഫ്രാഞ്ചൈസിക്കായി പ്രതികള്‍ കൈപ്പറ്റിത്. ഫ്രാഞ്ചൈസികള്‍ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത് സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ച് ദിവസവും 5000 രൂപ വീതം 600 ദിവസത്തേക്ക് നല്‍കാമെന്നും തുടര്‍ന്ന് ലാഭത്തിന്റെ പകുതി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. വാഗ്ദാനം വിശ്വസിച്ചു നിരവധി ആളുകളാണ് പ്രതിയുടെ തട്ടിപ്പിനിരയായത്.
പണം വാങ്ങിയതിനു ശേഷം സമയപരിധി കഴിഞ്ഞിട്ടും ഫ്രാഞ്ചൈസി തുടങ്ങാതിരിക്കുകയും പണം തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയും കൂട്ടുപ്രതികളും ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ഒന്‍പത് കേസുകള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.