ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റീവന്‍ ജെ. ഗണ്ണല്‍-സബ്രീന ദമ്പതികള്‍.
പാരിസ്: ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി ഈശോയുടെ തിരുഹൃദയത്തെ കുറിച്ചുള്ള ഫ്രഞ്ച് സിനിമ. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത 'സേക്രഡ് ഹാര്‍ട്ട്' (Sacré Cœur – സാക്രേ കൂർ) എന്ന ഫ്രഞ്ച് ഫീച്ചര്‍ ഫിലിമിന്റെ 1,95,023 ടിക്കറ്റുകള്‍ ആണ് ഇതിനോടകം വിറ്റഴിഞ്ഞത്.
പാരയ്-ലെ-മോണിയലിലുള്ള സ്റ്റീവന്‍ ജെ. ഗണ്ണല്‍-സബ്രീന ദമ്പതികളാണ് പതിനേഴാം നൂറ്റാണ്ടില്‍ ഈശോയുടെ തിരുഹൃദയ ഭക്തയായ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ കഥ അടിസ്ഥാനമാക്കി ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.
90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുഡ്രാമ ഇന്നുവരെയുമുള്ള തിരുഹൃദയ ഭക്തിയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒന്നാണ്.
ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയില്‍ 74,688 ടിക്കറ്റുകളാണ് വിറ്റു പോയത്.
ഫ്രാന്‍സിലുടനീളം ഒക്ടോബര്‍ 21 ന് മാത്രം 10,108 ടിക്കറ്റ് വില്‍പന നടന്നു. ഈ ആഴ്ച ഫ്രാന്‍സില്‍ 347 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 155 തിയേറ്ററുകളില്‍ മാത്രമായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.