ജിദ്ദ: ജിദ്ദ ഗവർണറേറ്റിന്‍റെ പല പ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഴപെയ്തു. പലയിടങ്ങളിലും വെളളപ്പൊക്കമുണ്ടായി. കെടുതിയല്‍ രണ്ട് പേർ മരിച്ചു. വെളളത്തിനടിയിലായ വാഹനങ്ങളിലെ ആളുകളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മഴ വെളളം താഴ്ന്ന മേഖലകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ജിദ്ദയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 2009-ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടിയതായിരുന്നുവെന്ന് കാലാവവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് മണിക്കൂറില്‍ 179 മില്ലിമീറ്റർ മഴപെയ്തു. ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു.
മഴമൂലം വിമാനത്താവളത്തിന്‍റെ പ്രവർത്തനവും തടസ്സപ്പെട്ടു. കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചില വിമാനങ്ങള്‍ വൈകി. ഹറമൈന്‍ എക്‌സ്പ്രസ് വേ മണിക്കൂറുകളോളം അടച്ചു. സ്കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.
റോഡുകളില്‍ നിന്ന് മഴമാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങള്‍ തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനായുളള പ്രവർത്തനങ്ങള്‍ നടത്തി വരികയാണെന്ന് ജിദ്ദ മേയർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.