തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ രേഖയുണ്ടാക്കിയ പ്രതിയായ സിഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എ.വി സൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മലയിന്‍കീഴ് പീഡനക്കേസില്‍ പരാതി വന്നത് കടം നല്‍കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് ശ്രമിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയാകുകയായിരുന്നു. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്‌പെന്‍ഡ് ചെയ്തു.
മലയില്‍കീഴ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു.
പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കിയെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.