കാനകളുടെ അവസ്ഥ: കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ഹര്‍ജികളില്‍ നിന്ന് മടുത്ത് പിന്‍മാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കാനകളുടെ അവസ്ഥ: കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ഹര്‍ജികളില്‍ നിന്ന് മടുത്ത് പിന്‍മാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: എത്ര പറഞ്ഞിട്ടും കൊച്ചിയിലെ കാനകളുടെ അവസ്ഥയില്‍ മാറ്റമില്ലാത്തതില്‍ കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോര്‍പറേഷന് ഒന്നിലേറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇനി ഉപദേശിക്കാനില്ലെന്നും മടുത്ത് ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കോടതിയുടെ ഉത്തരവുകള്‍ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാം. സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കോടതിക്കും മാനക്കേടാണ്. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലുള്ള കാനകള്‍ സ്ലാബിടുന്നുവെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.

പക്ഷേ, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇതാണ് ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ ഉയര്‍ത്താന്‍ കാരണം. കാനകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റി ഈ മാസം 30 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കാനകളില്‍ ജോലി നടത്താന്‍ ഉപയോഗിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കോര്‍പറേഷന്‍ നടപടിയൊന്നും എടുത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.