ജിഡിപിയില്‍ 1.9% വളർച്ച; സമ്പദ്‌വ്യവസ്ഥയിൽ 7.2% തകർച്ച: എന്നിട്ടും രാജ്യം വളര്‍ച്ചയിലെന്ന് കേന്ദ്രം

ജിഡിപിയില്‍ 1.9% വളർച്ച; സമ്പദ്‌വ്യവസ്ഥയിൽ 7.2% തകർച്ച: എന്നിട്ടും രാജ്യം വളര്‍ച്ചയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിഞ്ഞിട്ടും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന അവകാശ വാദവുമായി കേന്ദ്രം. കഴിഞ്ഞ വർഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ജിഡിപിയില്‍ 1.9% വളർച്ച കൈവരിച്ചപ്പോൾ സമ്പദ്‌വ്യവസ്ഥയിൽ 7.2 ശതമാനത്തിന്റെ തകർച്ചയാണ് ഉണ്ടായത്. 

നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം 13.5 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. 

പക്ഷെ 2021-22 ജൂലൈ-സെപ്റ്റംബർ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 8.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 6.5 ശതമാനമായിരുന്നു.

കഴിഞ്ഞ വർഷത്തെ 13.5 ശതമാനം വളർച്ചാ നിരക്കിന്റെ പകുതിയോളം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വികസിക്കുമെന്ന് വിദഗ്‌ധർ നേരത്തെ പ്രവചിച്ചിരുന്നു. റേറ്റിംഗ് ഏജൻസിയായ ഇക്ര ജിഡിപി 6.5 ശതമാനമായി വളരാൻ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ റിപ്പോർട്ടിൽ 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ വളർച്ചാ നിരക്ക് 5.8 ശതമാനമായാണ് കണക്കാക്കുന്നത്.

നവംബർ ആദ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 6.1 മുതൽ 6.3 ശതമാനമാകുമെന്ന് കണക്കാക്കിയിരുന്നു. ഈ പ്രവചനങ്ങളൊക്കെ ശരി വക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ.

കാര്‍ഷിക മേഖലയില്ലും പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജിവിഎയില്‍ 4.6 ശതമാനത്തിന്റെ വളര്‍ച്ച കാണാനാവും. കഴിഞ്ഞ തവണ 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഈ വര്‍ഷം കാലം തെറ്റി പെയ്ത മഴയെ തുടര്‍ന്ന് കാര്‍ഷിക മേഖല വന്‍ തിരിച്ചടി നേരിടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതുണ്ടായില്ല.

വ്യാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, ബ്രോഡ്കാസ്റ്റിംഗ്, എന്നിവ 14.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് മേഖല, പ്രൊഫഷണല്‍ സര്‍വീസുകള്‍ എന്നിവയും 7.2 ശതമാനമായി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.