ബർലിൻ: സായുധ നീക്കത്തിലൂടെ ജർമൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി തീവ്രവലതുപക്ഷ സംഘടനയിൽ അംഗങ്ങളായ 25 പേരെ അറസ്റ്റ് ചെയ്തു. റീച്ച് സിറ്റിസൺസ് മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. ജർമനിയിലെ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ 3000ഓളം പൊലീസുകാർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായതെന്ന് ഫെഡറൽ പ്രോസിക്യൂഷൻ അറിയിച്ചു.
ഇവരിൽ ചിലർ രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഭരണഘടനയെ അംഗീകരിക്കാത്തവരാണ്. ഭീകര വിരുദ്ധ ഓപറേഷനാണ് നടന്നതെന്നും രാജ്യത്തെ സ്ഥാപനങ്ങൾക്ക് നേരെ ഇവർ സായുധ ആക്രമണം ആസൂത്രണം ചെയ്തിരിക്കാമെന്നും മന്ത്രി മാർക്കോ ബുഷ്മാൻ പറഞ്ഞു.
22 ജർമൻ പൗരന്മാരെയും ഇവരെ പിന്തുണച്ച റഷ്യൻ വനിത അടക്കം മറ്റ് മൂന്നുപേരെയുംമാണ് പിടികൂടിയിട്ടുള്ളത്. 27 പേർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കാൾവിലെ സൈനിക യൂണീറ്റിലെ ചില പട്ടാളക്കാർക്ക് തീവ്രവലതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജർമനിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ കാൾവിലെ സ്പെഷൽ ഫോഴ്സസ് യൂണീറ്റ് ബാരക്കുകളിലും പരിശോധന നടത്തി. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
'ജർമൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ഭീകര സംഘടന പ്രവർത്തനം തുടങ്ങിയത്. സ്വന്തം രീതിയിലുള്ള ഭരണം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പാർലമെന്റ് ആക്രമിക്കാനും തയാറെടുപ്പുകൾ നടത്തിയിരുന്നു ' പ്രോസിക്യൂട്ടർമാർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.