ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഫ്ലോറിഡ: യൂസർമാരുടെ ഇഷ്ടപ്പെട്ട സവിശേഷതകളിൽ ഒന്നായ 'വ്യൂ വൺസ്' ഫീച്ചർ ടെക്സ്റ്റ് മെസ്സേജുകൾക്കും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ചിത്രങ്ങളും വിഡിയോകളും 'വ്യൂ വൺസ്' ഓപ്ഷൻ തെരഞ്ഞെടുത്ത് സ്വകാര്യമായോ, ഗ്രൂപ്പുകളിലോ അയച്ചുകഴിഞ്ഞാൽ അവ ഒരു തവണ മാത്രമേ, സ്വീകർത്താവിന് കാണാൻ സാധിക്കുകയുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത. അത്തരത്തിൽ അയക്കപ്പെട്ട ചിത്രങ്ങൾ പങ്കുവെക്കാനോ സ്ക്രീൻ ഷോട്ട് എടുക്കാനോ കഴിയുകയുമില്ല. 

ചില ബീറ്റ ടെസ്റ്ററുകൾക്കായി ഫീച്ചർ നൽകിത്തുടങ്ങിയതായി പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ ബാവറ്റാൽഫോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയിഡ് 2.22.25.20 അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്.

മുകളിലെ സ്‌ക്രീൻഷോട്ടിൽ ചാറ്റ് ബാറിന്റെ അങ്ങേയറ്റം വലതുവശത്ത് സ്ഥിതി ചെയ്യുന്ന പച്ച ബട്ടണും അതിനുള്ളിൽ ഒരു ലോക്ക് ചിഹ്നവും കാണാൻ കഴിയും. വ്യൂ വൺസ് തെരഞ്ഞെടുത്ത് ടെക്സ്റ്റ് മെസ്സേജുകൾ അയക്കുമ്പോൾ അങ്ങനെയാകും ദൃശ്യമാവുക. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള 'വ്യൂ വൺസ് ടെക്സ്റ്റ്' ഫീച്ചർ, യൂസർമാരിലേക്ക് എത്തുമ്പോൾ നിരവധി പരിഷ്കാരങ്ങൾ വരാൻ സാധ്യതയുണ്ട്.

ഉപയോക്താക്കൾക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ അയയ്‌ക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. അയച്ചുകഴിഞ്ഞാൽ, ഡിലീറ്റ് ചെയ്ത് കളയേണ്ട ആവശ്യവും വരില്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.