തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന് സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുമെന്ന് മന്ത്രി ആന്റണി രാജു. 'വിദ്യാവാഹിനി' എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിലൂടെ കുട്ടികളുടെ യാത്രാ സമയം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനാകും. ആപ്പിന്റെ ഭാഗമായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയക്രമം ജി.പി.എസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്‌മെന്റ് സിസ്റ്റവും ഇതില്‍ നടപ്പാക്കും. പൊതുയാത്രാ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബസുകളുടെ സമയക്രമം മൊബൈല്‍ ആപ്പില്‍ അറിയാനാകും.
വിദ്യാര്‍ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ആപ് വഴി മനസിലാക്കാന്‍ സാധിക്കും.
സ്‌കൂള്‍ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിക്കും. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ പതിനാലായിരത്തോളം ബസുകള്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ജി.പി.എസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.