ഡിപിആര്‍ അപൂര്‍ണമെന്ന് അറിയിച്ചിട്ടില്ല; സില്‍വര്‍ ലൈന് കേന്ദ്രം അനുമതി തന്നേ മതിയാകു എന്ന് മുഖ്യമന്ത്രി

ഡിപിആര്‍ അപൂര്‍ണമെന്ന് അറിയിച്ചിട്ടില്ല; സില്‍വര്‍ ലൈന് കേന്ദ്രം അനുമതി തന്നേ മതിയാകു എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പദ്ധതിക്കായി തയാറാക്കിയ ഡിപിആര്‍ ആപൂര്‍ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിയമപരമായാണ് പ്രാഥമിക പ്രവര്‍ത്തനത്തിന് തുക ചെലവഴിച്ചത്. പദ്ധതിക്ക് വളരെ വേഗം കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുന്‍കൂര്‍ നടപടികള്‍ സ്വീകരിച്ചത്. നിലവില്‍ പഠനമാണ് നടക്കുന്നത്. സില്‍വര്‍ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിനായി 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ല. കൊച്ചി മെട്രൊ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.