പ്രകോപനം ആകാശ മാര്‍ഗവും: നിയന്ത്രണ രേഖ ലക്ഷ്യമിട്ടെത്തിയ ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

പ്രകോപനം ആകാശ മാര്‍ഗവും: നിയന്ത്രണ രേഖ ലക്ഷ്യമിട്ടെത്തിയ ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സൈനിക ഏറ്റുമുട്ടലിനു മുമ്പ് യഥാര്‍ഥ നിയന്ത്ര രേഖ ലക്ഷ്യമാക്കി ചൈനിസ് ഡ്രോണുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനയുടെ ജെറ്റുകള്‍ ചൈനീസ് ഡ്രോണുകളെ തകര്‍ക്കുകയായിരുന്നു.

രണ്ടിലധികം തവണ ഡ്രോണുകള്‍ നിയന്ത്രണ രേഖ ലക്ഷ്യമാക്കി എത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിലേക്ക് കടക്കാനായിരുന്നു ഡ്രോണുകളുടെ ശ്രമം. തവാങിലെ യാങ്‌സി മേഖലയിലാണ് ഡ്രോണുകള്‍ തകര്‍ത്തതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് വിവരം.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.