കോഴിക്കോട്: അക്കൗണ്ട് തിരിമറി നടത്തിയ പണം കൊണ്ട് വീട് പണി നടത്തിയെന്ന് പഞ്ചാബ് നാഷ്ണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ (31) മൊഴി. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിലുള്ള പണം തട്ടിയ കേസില്‍ അറസ്റ്റിലായ റിജിലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ഭവന വായ്പയെടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയില്‍ നഷ്ടമായപ്പോളാണ് തട്ടിപ്പ് നടത്തിയത്. ഏഴ് ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ബാക്കി പണം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടെന്നും റിജില്‍ പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്റേത് അടക്കം 17 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയാണ് റിജില്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം റിജിലിനെ അറസ്റ്റ് ചെയ്തത്.
പഞ്ചാബ് നാഷനല്‍ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം കോര്‍പറേഷനു നഷ്ടപ്പെട്ട 10.07 കോടി രൂപ തിരികെ നല്‍കാന്‍ തീരുമാനിച്ചതിനു തൊട്ടു പിറകെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കി, തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. തട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് റിജിലിനെ ബാങ്കില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.