ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചര്‍ച്ചയില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ സംബന്ധിക്കും. കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളെന്ന നിലയിലാണ് അഞ്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നേരിട്ടു ചര്‍ച്ച നടത്തുന്നതെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ വിശദീകരിച്ചു.
രാജ്യത്തെ വാക്സിന് പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തിലാണ്. വാക്സിനുകളുടെ വിതരണം സംബന്ധിച്ച കാര്യങ്ങളും വാക്സിനുകള്‍ക്ക് അടിയന്തിര അംഗീകാരം നല്‍കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യപ്പെടും. കോവിഡ് പടരുന്ന ഈ സാഹചര്യത്തിൽ എങ്ങനെ അതിനെ അഭിമുഖീകരിക്കണം എന്ന കാര്യവും ചിന്താവിഷയം ആകും.
രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും പരമാവധി വേഗം പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാക്കുകയാണു ലക്ഷ്യം. കോവിഡ് വ്യാപനം തടയുന്നതോടൊപ്പം സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും പ്രാദേശിക ലോക്ക്ഡൗണുകള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.