ചെന്നൈ: സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം(എം.എന്‍.എം) അധ്യക്ഷനുമായ കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ക്രിസ്തുമസിന്റെ തലേന്ന് ഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉലകനായന്‍ ചേരുന്നത്. കമല്‍ഹാസന്‍ പാര്‍ട്ടി നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് കമല്‍ഹാസന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 24 ന് രാഹുല്‍ ഗാന്ധിക്കൊപ്പം രാജ്യ തലസ്ഥാനത്ത് നടക്കുന്ന പദയാത്രയില്‍ താരത്തിനൊപ്പം എം.എന്‍.എം പ്രവര്‍ത്തകരും അണിനിരക്കുമെന്ന് പാര്‍ട്ടി വക്താവ് മുരളി അപ്പാസ് പറഞ്ഞു. ചെന്നൈയില്‍ നടന്ന എം.എന്‍.എം ഭരണ, നിര്‍വാഹക സമിതി, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കമല്‍ഹാസന്‍ അധ്യക്ഷനായി.
സ്വര ഭാസ്‌കര്‍ അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങള്‍ ഇതിനകം ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്നു. അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെന്‍, സുശാന്ത് സിങ്, മോന അംബേഗോങ്കര്‍, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാത്രയുടെ ഭാഗമായി. ഹോളിവുഡ് താരം ജോണ്‍ കുസാക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ചയാണ് നൂറു ദിവസം പൂര്‍ത്തിയാക്കിയത്. തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം പിന്നിട്ടു.
ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ പ്രവേശിക്കുന്ന യാത്ര എട്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാകും സമീപിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.