മെസിയെ ബിഷ്ത് അണിയിച്ച് ഖത്തർ അമീർ

മെസിയെ ബിഷ്ത് അണിയിച്ച് ഖത്തർ അമീർ

ദോഹ: ഖത്തർ ലോകകപ്പില്‍ അർജന്‍റീനയ്ക്കായി കപ്പുയർത്താന്‍ വേദിയിലെത്തിയ ലയണല്‍ മെസിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കരുതുവച്ചു ഒരുസമ്മാനം. അറബ് ജനതയുടെ ഏറ്റവും ഉന്നതമായ ബിഷ്ത് മേല്‍കുപ്പായം അമീർ മെസിയെ അണിയിച്ചത് സമാപന വേദിയിലെ കൗതുക കാഴ്ചയായി. അറബ് പാരമ്പര്യം അനുസരിച്ച് രാജകുടുംബാംഗത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഉന്നത പദവിയിലിരിക്കുന്നവരോ പ്രധാനപ്പെട്ട സന്ദർഭങ്ങളില്‍ മാത്രം ധരിക്കുന്ന മേല്‍ക്കുപ്പായമാണ് ബിഷ്ത്. 

സ്വന്തം കൈകൊണ്ട് പുഞ്ചിരിയോടെ മെസിയെ ബിഷ്ത് ധരിപ്പിച്ചാണ് ഖത്തർ അമീർ സന്തോഷം പങ്കുവച്ചത്.
ഭരണാധികാരികൾ, ഉന്നത കുടുംബങ്ങളിൽ പെട്ട ഷെയ്ഖുമാർ എന്നിവർ വിവാഹം, പെരുന്നാൾ നമസ്‌കാരം, ജുമുഅ നമസ്‌കാരം തുടങ്ങി അറബ് സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ മാത്രമാണ് 'ബിഷ്‌ത്' ധരിക്കാറുള്ളത്. 


അതേസമയം തന്നെ ഇതിനൊരു രാഷ്ട്രീയമാനമുണ്ടെന്നുകൂടി വേണം വിലയിരുത്താന്‍. അറബ് സംസ്കാരത്തില്‍ ബിഷ്തൂം ഇംഗാലും (തലയില്‍ ധരിക്കുന്ന പാരമ്പര്യ വസ്ത്രം) പുരുഷത്വത്തിന്‍റെ പ്രതീകമായാണ് കണക്കാക്കുന്നത്. മെസിക്ക് ബിഷ്ത് സമ്മാനമായി നല്‍കിയതിലൂടെ ഖത്തറിനെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങള്‍ക്കുകൂടിയുളള മറുപടിയാണിതെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.