ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ആറിലേക്ക് പിന്തള്ളപ്പെട്ടു; തമിഴ്നാട് ഒന്നാമത്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ആറിലേക്ക് പിന്തള്ളപ്പെട്ടു; തമിഴ്നാട് ഒന്നാമത്

ന്യൂഡൽഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം പിന്നോട്ട്. റിപ്പോർട് പ്രകാരം കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്.  

17 സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 57 പോയന്റാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് 82 പോയന്റ് ഉണ്ട്. കഴിഞ്ഞവര്‍ഷം 70 പോയന്റോടെ കേരളം രണ്ടാമതായിരുന്നു.

ഗുജറാത്താണ് ഭക്ഷ്യ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത്. 77.5 പോയന്റാണ് ഗുജറാത്ത് നേടിയത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ഉണ്ടായിരുന്നത്. 70 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും 65.5 പോയിന്റുമായി ഹിമാചല്‍പ്രദേശും 58.5 പശ്ചിമബംഗാളും 58.5 പോയിന്റുമായി മധ്യപ്രദേശും കേരളത്തിന് മുന്നിലെത്തി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍ നിൽക്കുന്നത്. 26 പോയന്റാണ് ആന്ധ്രപ്രദേശിന്. ഉത്തര്‍പ്രദേശ് 54.5 പോയിന്റുമായി എട്ടാം സ്ഥാനത്ത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഗോവ ഇത്തവണയും നിലനിർത്തി. അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ഡല്‍ഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ ലക്ഷദ്വീപാണ്. 16 പോയിന്റാണ് നേടിയിരിക്കുന്നത്.

വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയിലും കേരളത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, എഫ്എസ്എസ്എഐ പദ്ധതി നിര്‍വഹണം എന്നിവയിലും പ്രകടനം മോശമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.