കൊലപാതകങ്ങള്‍ ഇതര സമുദായങ്ങളില്‍ ഭീതി വിതക്കാന്‍; എല്ലാം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറിവോടെയെന്നും എന്‍ഐഎ

കൊലപാതകങ്ങള്‍ ഇതര സമുദായങ്ങളില്‍ ഭീതി വിതക്കാന്‍; എല്ലാം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറിവോടെയെന്നും എന്‍ഐഎ

കൊച്ചി: ഇതര സമുദായങ്ങളില്‍ ഭയം വിതക്കാന്‍ ലക്ഷ്യമിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.

പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതകങ്ങള്‍ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്നു കൊലയാളികള്‍ക്കു പരിശീലനം ലഭിച്ചിരുന്നു. കേരളത്തിലും പുറത്തും പരിശീലനം നേടിയതായി പറയുന്നു.

കൊലപാതക ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിച്ചു പഠനം നടത്തിയിരുന്നെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കൊലപാതക കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണു കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ പിടിയിലായവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്നും സംസ്ഥാന വ്യാപകമായി നെറ്റ്വര്‍ക് പ്രവര്‍ത്തിച്ചിരുന്നതായും കോടതിയെ അറിയിച്ചിരുന്നു. ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നതും കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.