പാകിസ്ഥാനില്‍ വീണ്ടും കൊടും ക്രൂരത; ഹൈന്ദവ സ്ത്രീയുടെ ശരീരത്തിലെ തൊലി നീക്കം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

പാകിസ്ഥാനില്‍ വീണ്ടും കൊടും ക്രൂരത; ഹൈന്ദവ സ്ത്രീയുടെ ശരീരത്തിലെ തൊലി നീക്കം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്‍ജോറോ നഗരത്തില്‍ ഹൈന്ദവ സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പതുകാരിയായ ദയാ ഭേ എന്ന വിധവയാണ് കൊല്ലപ്പെട്ടത്. ഇവരുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയും ശരീരത്തിലെ തൊലി മുഴുവന്‍ നീക്കം ചെയ്‌തെന്നും പാകിസ്ഥാന്‍ നിയമസഭാംഗം കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു.

ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവന്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സ്തനങ്ങള്‍ ഛേദിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഈ ക്രൂരതകള്‍ക്ക് ശേഷമാണ് കഴുത്തറുത്തതെന്നാണ് പുറത്തു വരുന്ന വിവരം. ശരീരത്തില്‍ നിന്ന് തല വേര്‍പ്പെട്ട നിലയില്‍ ദയാ ഭേയുടെ മൃതദേഹം ഗോതമ്പ് വയലില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഹൈന്ദവ സമുദായത്തില്‍ നിന്നുള്ള പാകിസ്ഥാനിലെ ആദ്യ വനിതാ സെനറ്ററും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായ കൃഷ്ണ കുമാരി സിന്‍ജോറോയില്‍ സന്ദര്‍ശനം നടത്തി. 'ഒരു പാവപ്പെട്ട വിധവയായ ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നവെന്ന് സംഭവത്തോട് ആക്ടിവിസ്റ്റ് ഫഖര്‍ ശിവ പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ സിന്ധിലെ 18 കാരിയായ ഹിന്ദു പെണ്‍കുട്ടി വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തെരുവിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നിരവധി ക്രൂര പീഡനങ്ങളാണ് പാകിസ്ഥാനില്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.