ന്യൂസിലാൻഡിൽ കോഴികൾക്കുള്ള ബാറ്ററി കൂടുകൾ നിരോധിക്കുന്നു: പുതിയ കൂടുകളും 'അത്ര പോരെന്ന്' മൃഗസംരക്ഷണ പ്രവർത്തകർ

ന്യൂസിലാൻഡിൽ കോഴികൾക്കുള്ള ബാറ്ററി കൂടുകൾ നിരോധിക്കുന്നു: പുതിയ കൂടുകളും 'അത്ര പോരെന്ന്' മൃഗസംരക്ഷണ പ്രവർത്തകർ

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ കോഴികൾക്കുള്ള ബാറ്ററി കൂടുകൾ 2023 ജനുവരി ഒന്ന് മുതൽ നിയമവിരുദ്ധമാകും. പകരമായി അംഗീകരിക്കപ്പെട്ട കോളനി കൂടുകൾ വലുതാണെങ്കിലും കോഴികൾക്ക് കൂടുകളിൽ സ്വാഭാവികമായി പെരുമാറാൻ കഴിയില്ലെന്ന് മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു

അതിനാൽ കോളനി കൂടുകൾ ഒഴിവാക്കി പകരം മറ്റൊരു സംവിധാനം കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. 2012 ൽ മുൻ ദേശീയ പാർട്ടി സർക്കാർ ആണ് ബാറ്ററി കൂടുകൾ നിരോധിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതി 2023 ജനുവരി ഒന്നിനകം ഇത്തരം കൂടുകൾ നിർത്തലാക്കാൻ നിലവിലെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ബാറ്ററി കൂടുകൾ പക്ഷികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാണെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. കൂടുകളിൽ അവയ്ക്ക് സ്വാഭാവികമായി പെരുമാറാൻ കഴിയില്ല. ഇടുങ്ങിയ സാഹചര്യങ്ങൾ കാരണം കോഴികൾക്ക് അണുബാധയും മറ്റ് രോഗങ്ങളും ഉണ്ടാകുന്നു.


ബാറ്ററി കൂടുകൾ

ബ്രിട്ടൺ ഉൾപ്പെടെ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും 2012 ൽ ബാറ്ററി കൂടുകളുടെ ഉപയോഗം നിരോധിച്ചു. മെക്സിക്കോ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളും ബാറ്ററി കൂടുകൾ നിരോധിച്ചിട്ടുണ്ട്. 2036 ഓടെ കൂടുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് ഓഗസ്റ്റിൽ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.

ന്യൂസിലൻഡിൽ മുട്ട ഉൽപാദനത്തിനായി 3.9 ദശലക്ഷം കോഴികൾ ഉണ്ടെന്ന് പ്രാഥമിക വ്യവസായ മന്ത്രാലയം അറിയിച്ചു. 2021 ജൂൺ മുതൽ 2022 ജൂൺ വരെ മുട്ടയുടെ കയറ്റുമതി മൂല്യം ഏകദേശം 18 മില്യൺ ന്യൂസിലൻഡ് ഡോളർ (9 മില്യൺ ഡോളർ) ആയിരുന്നു. അതേസമയം മുട്ടയുടെ ചില്ലറ വിൽപ്പന 286 മില്യൺ ന്യൂസിലൻഡ് ഡോളറിന് മുകളിലാണെന്ന് എഗ്ഗ് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ഓഫ് ന്യൂസിലാൻഡ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

എത്ര കോഴികളെ ബാറ്ററി കൂടുകളിൽ നിന്ന് കോളനി കൂടുകളിലേക്ക് മാറ്റി എന്നതിന്റെ രേഖകൾ മന്ത്രാലയം സൂക്ഷിക്കുന്നില്ല. എന്നാൽ 2022 ഡിസംബർ വരെ 10 ശതമാനം കോഴികൾ ഇത്തരം പരമ്പരാഗത കൂടുകളിലായിരുന്നുവെന്നും ജനുവരി 1 ഓടെ അവ ഇല്ലാതാകുമെന്നുമാണ് ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ബ്രൂക്ക്സ് പറയുന്നത്.

കോളനി കൂടുകളിൽ 33 ശതമാനം കോഴികളും കളപ്പുരകളിൽ 29 ശതമാനം ഫ്രീ റേഞ്ചിൽ 34 ശതമാനം ഉണ്ടായിരുന്നു. 2012 ഡിസംബറിൽ 86 ശതമാനം കോഴികളും ബാറ്ററി കൂടുകളിലായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


കോളനി കൂടുകൾ

ബാറ്ററി കൂടുകൾക്കുള്ള നിരോധനം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കൂടുകൾ നിർമ്മിക്കുന്നവരുമായി ചേർന്ന് പ്രവർത്തിച്ചതായി മന്ത്രാലയത്തിന്റെ മൃഗക്ഷേമ മാനേജർ ഗ്രേ ഹാരിസൺ പറഞ്ഞു. “അതിന്റെ ഭാഗമായി മൃഗസംരക്ഷണ ഇൻസ്പെക്ടർമാർ 2023 ജനുവരി ഒന്നിനകം പദ്ധതി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ 12 മാസത്തിനിടെ 26 കോഴി ഫാമുകൾ പരിശോധിച്ചു” എന്നും അദ്ദേഹം വിശദീകരിച്ചു.

ബാറ്ററി കൂടുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിൽ മൃഗക്ഷേമ പ്രവർത്തകരുടെ കൂട്ടായ്മയായ സേഫ് സന്തോഷിക്കുന്നു. പക്ഷേ കോളനി കൂടുകൾ ബദലായി പ്രോത്സാഹിപ്പിക്കപ്പെട്ടത് നിരാശാജനകമായിരുന്നുവെന്ന് സേഫിന്റെ കാമ്പെയ്‌നുകളുടെ മേധാവി ജെസീക്ക ചേമ്പേഴ്‌സ് പറഞ്ഞു.

കോളനി കൂടുകൾ ഏകദേശം 60 കോഴികളെ പാർപ്പിക്കുന്ന വലിയ കൂടുകളാണ്. ഇതിൽ കോഴികളുടെ സ്വാഭാവിക പെരുമാറ്റത്തിനും മറ്റും ഇടം നൽകേണ്ടതുണ്ട്. എന്നാൽ കോഴികൾ ഇപ്പോഴും ഇടുങ്ങിയ കൂടുകളിലാണ് ജീവിക്കുന്നതെന്നും "സമ്പുഷ്ടമായ" ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും കോഴികൾക്ക് സ്വാഭാവിക പെരുമാറ്റം നടത്താൻ കഴിയുന്നില്ലെന്നും ചേംബർസ് വ്യക്തമാക്കുന്നു. ഇത് ന്യൂസിലാന്റിലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

"അനുയോജ്യമായ സ്ഥലത്ത് തങ്ങൾ വളരെയധികം മുട്ടയിടുന്ന കോഴികളെ വളർത്തുകയും അവയുടെ സ്വാഭാവിക ജീവിതം നയിക്കാൻ അനുവദിക്കും. എന്നാൽ ഭക്ഷിക്കാൻ ഉപയോഗിക്കില്ല. ഒരു സാധാരണ കോഴി ഒരു വർഷത്തിൽ 12 മുട്ടകൾ ഒരുപക്ഷേ പരമാവധി 24 മുട്ടകൾ ഇടും. എന്നാൽ ഞങൾ വർഷം മുഴുവൻ അവളെ മുട്ടയിടാനായി വളർത്തുന്നു" ചേംബേഴ്സ് പറഞ്ഞു.

2017 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ലേബർ, ഗ്രീൻ പാർട്ടികൾ കോളനി കൂടുകൾ ഇല്ലാതാക്കാനുള്ള അവരുടെ ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നുവെങ്കിലും അത് ഇതുവരെ നടന്നിട്ടിനടപ്പിലായില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.

ഫാക്ടറി ഫാമിംഗ് സമ്പ്രദായം മനുഷ്യത്വരഹിതമാണെന്നും മൃഗങ്ങൾക്ക് ഉചിതമായ ജീവിത നിലവാരം നൽകുന്നില്ലെന്നും ഒരു പ്രസ്താവനയിൽ ഗ്രീൻ പാർട്ടിയുടെ മൃഗക്ഷേമ വക്താവ് ക്ലോ സ്വാർബ്രിക്ക് പറഞ്ഞിരുന്നു. കോളനി കൂടുകളുടെ ഉപയോഗത്തെ പാർട്ടി പിന്തുണയ്ക്കുന്നില്ല. ഫാക്‌ടറി ഫാമിംഗ് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഈ ഘട്ടത്തിൽ കോളനി കൂടുകൾ നിരോധിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേക വൈത്തിരി പറഞ്ഞു. ബാറ്ററി കൂടുകളിൽ നിന്ന് ഘട്ടം ഘട്ടമായുള്ള മാറ്റം അന്താരാഷ്ട്ര തലത്തിൽ മികച്ച പരിശീലനത്തിന് അനുസൃതമായിരുന്നു. കൂടുകളിൽ വളരാത്ത കോഴികളിൽ നിന്നുള്ള മുട്ടകൾക്കായുള്ള ഉപഭോക്തൃ ആവശ്യം മുട്ട ഉത്പാദകർ ഉപയോഗിക്കുന്ന സംവിധാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് വൈത്തിരി വ്യക്തമാക്കി.

ആ ഉപഭോക്തൃ വികാരം രാജ്യത്തെ വൻകിട സൂപ്പർമാർക്കറ്റുകളെ 2027 ഓടെ കോളനി മുട്ടകളുടെ വിൽപന നിർത്താൻ പ്രതിജ്ഞാബദ്ധമാക്കാൻ പ്രേരിപ്പിക്കുന്നു. 2025 ഓടെ പൂർണമായും കൂടുകളിൽ വളരാത്ത കോഴികളിൽ നിന്നുള്ള മുട്ടകൾ സ്റ്റോക്ക് ചെയ്യുമെന്ന് കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റ് പറയുന്നു.


കോഴികളെ കൂടുകളിൽ വളർത്താത്ത സമ്പ്രദായം

ഇത് മുട്ടയുടെ ക്ഷാമത്തിന് കാരണമാകുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. സൂപ്പർമാർക്കറ്റുകളുടെ തീരുമാനം കർഷകരുടെ മനസിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. പലരും "ഒരു മില്യൺ ഡോളർ കോളനി സംവിധാനത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ" ചെലവഴിച്ചിരുന്നുവെന്നും മൈക്കൽ ബ്രൂക്ക്സ് പറഞ്ഞു.

കൂടാതെ കൊവിഡും പടരുകയും ധാന്യവില ഉയരുകയും ചെയ്തതോടെ ബിസിനസ്സ് തീരുമാനങ്ങളിൽ കർഷകർ അതീവ ജാഗ്രത പുലർത്തുന്നത് കണ്ടുവെന്നും 18 മാസം മുമ്പ് മാത്രം കോഴികളുടെ എണ്ണം 42 ലക്ഷത്തിൽ നിന്ന് 34 ലക്ഷമായി എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

എന്നാൽ 2027 ഓടെ കോഴികളെ കൂട്ടിലടച്ചുകൊണ്ടുള്ള കൃഷി നിരോധിക്കുന്നത് ലക്ഷ്യമിടുന്ന യൂറോപ്യൻ യൂണിയനെ ന്യൂസിലൻഡ് പിന്തുടരേണ്ട സമയമാണിതെന്ന് ചേംബർസ് വ്യക്തമാക്കുന്നു. "ഈ പക്ഷികളും പ്രധാനമാണ്. അവയ്ക്കും വ്യക്തിത്വമുണ്ട്. ജീവിതകാലം മുഴുവൻ ഭയാനകമായ ഒരു ചെറിയ കൂട്ടിൽ ജീവിക്കാൻ അവ ആഗ്രഹിക്കുന്നില്ല. ഒരു മാറ്റത്തിന് ന്യൂസിലാൻഡ് തയ്യാറാണ്. സർക്കാരും അതിന് തയ്യാറാണെന്ന് കരുതുന്നു" ചേംബർസ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.