ന്യൂയോര്‍ക്ക്: രണ്ട് തവണ ചന്ദ്രനിലേക്ക് പോയ ആദ്യ ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ (97) അന്തരിച്ചു. ജെയിംസ് ആര്‍തര്‍ ലോവല്‍ എന്നാണ് അദേഹത്തിന്റെ മുഴുവന്‍ പേര്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചിക്കാഗോയില്‍ വച്ചാണ് മരണം സംഭവിച്ചത്.
നാസയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളില്‍ ഒരാളായ ജിം ലോവല്‍ പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13 ന്റെ കമാന്‍ഡറുമായിരുന്നു. 1970 ഏപ്രില്‍ 11 ന് കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്.
പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. പേടകത്തിന്റെ വൈദ്യുതി സംവിധാനങ്ങളടക്കം പ്രവര്‍ത്തന രഹിതമായതോടെ ലാന്‍ഡിങ് നിര്‍ത്തി വച്ചു.
ലോവലായിരുന്നുഈ ദൗത്യത്തിന്റെ കമാന്‍ഡര്‍. പേടകത്തിലെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രില്‍ 17 ന് ലോവലും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തി. 1994 ല്‍ ജെഫ്രി ക്ലഗറുമായി ചേര്‍ന്നു ദൗത്യം സംബന്ധിച്ച ഒരു പുസ്തകവും അദേഹം എഴുതിയിട്ടുണ്ട്.
അപ്പോളോ 8 ദൗത്യത്തിലും ജിം ലോവല്‍ ഭാഗമായിരുന്നു. നാസയുടെ ജെമിനി 7, ജെമിനി 12 ദൗത്യങ്ങളിലും അദേഹം പങ്കാളിയായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.