തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജെറ്റ്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു എന്നാണ് ആരോപണം. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയി.
സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടു പേരിലാണ് വോട്ട് ചേര്‍ത്തത്. തിരഞ്ഞെടുപ്പിന് ശേഷം ആ വീട് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊടുത്തെന്നും ജോസഫ് ടാജെറ്റ് പറഞ്ഞു.
ഇപ്പോള്‍ ആ വീട്ടില്‍ ആരും താമസമില്ല. ഇവര്‍ക്ക് ഇപ്പോഴും ഈ വിലാസത്തില്‍ വോട്ടുണ്ട്. അവിടെ താമസിക്കുന്നത് മറ്റു ചിലരാണ്. ധാര്‍മികമായി ഇത് ശരിയല്ല. ഇവര്‍ക്ക് ഇതേ വീട്ടു നമ്പറില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേരില്ല. ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നു കൂടിയതായും ജോസഫ് ടാജെറ്റ് ആരോപിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.