ദുബായ്: സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി യുഎഇ. ഡിജിറ്റല്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷിതമായി ഇടപെടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സൈബര്‍ സുരക്ഷ പഠിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകളും ഇന്റര്‍നെറ്റും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക. സൈബര്‍ ഭീഷണികളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും കുട്ടികളെ പഠിപ്പിക്കും. വിദ്യാര്‍ഥികള്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
ഒന്നാം ക്ലാസില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിന്റെ ബാലപാഠങ്ങള്‍ ആകും നല്‍കുക. ഡിജിറ്റല്‍ ലോകം, ഇന്റര്‍നെറ്റ് തുടങ്ങിയ ആശയങ്ങള്‍ എന്താണ് എന്ന് രണ്ടും മൂന്നും ക്ലാസ്സുകളിലെ വിദ്യര്‍ത്ഥികളെ പഠിപ്പിക്കും.
ഡിജിറ്റല്‍ സംരക്ഷണം എങ്ങനെ നടപ്പിലാക്കും എന്നതിനെ കുറിച്ച് ഒരു പ്രോജക്റ്റിലൂടെ നാലാം ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കും. ഈ ക്ലാസുകളിലൂടെ ഡിജിറ്റല്‍ ലോകത്തെ അറിവുകളുള്ള പുതിയ ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.