'ജീസസ്... ഐ ലവ് യൂ': ബെനഡിക്ട് പാപ്പായുടെ അവസാന വാക്കുകള്‍

'ജീസസ്... ഐ ലവ് യൂ': ബെനഡിക്ട് പാപ്പായുടെ അവസാന വാക്കുകള്‍

വത്തിക്കാന്‍ സിറ്റി: ജീസസ്... ഐ ലവ് യൂ'. ഇതായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അവസാന വാക്കുകള്‍. മരണശേഷം അദ്ദേഹത്തിന്റെ അടുക്കലേക്ക് ആദ്യം വന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു. അര്‍ജന്റീനിയന്‍ പത്രമായ 'ലാ നസിയോന്‍' ആണ് ഇക്കാര്യം പുറത്തു വിട്ടത്.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9:34 ന് ബെനഡിക്ട് പാപ്പാ മരണമടഞ്ഞ ഉടനെ അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വീന്‍ മരണ വിവരം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പത്ത് മിനിറ്റിനുള്ളില്‍ ഫ്രാന്‍സിസ് പാപ്പാ അവിടെ എത്തുകയും അദ്ദേഹത്തിന് ആശീര്‍വാദം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭൗതിക ദേഹത്തിനരികില്‍ നിന്ന് നിശബ്ദമായി പ്രാര്‍ത്ഥിച്ചു.

ബെനഡിക്ട് പാപ്പായുടെ മരണവിവരം ഉടന്‍ ലോകത്തെ അറിയിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു. അതിനാല്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാത്തിയോ ബ്രൂണിയെ ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വീന്‍ വിളിച്ച് മരണ വിവരം അറിയിക്കുകയായിരുന്നു.

2013 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം വത്തിക്കാനിലെ മാത്തര്‍ എക്ലേസിയാ ആശ്രമത്തിലായിരുന്നു ബെനഡിക്ട് പാപ്പാ വിശ്രമ ജീവിതം നയിച്ചിരുന്നത്. പാപ്പായുടെ മരണവും അവിടെ വച്ചു തന്നെയായിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.