കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ഐപിഎസ് ചുമതലയേറ്റു

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ഐപിഎസ് ചുമതലയേറ്റു

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമന്‍ ഐപിഎസ് ചുമതലയേറ്റു. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചതിനെ തുടര്‍ന്നാണ് കെ. സേതുരാമന്‍ കൊച്ചി പൊലീസ് കമ്മീഷണറായത്.

കൊച്ചിയിലെ ലഹരി മാഫിയയെ കര്‍ശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്.

അതിനു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു.

മൂന്നാര്‍ ചോലമല ഡിവിഷനിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മകനാണ് സേതുരാമന്‍. 2002 ലാണ് ഐപിഎസ് ലഭിക്കുന്നത്. മലപ്പുറത്ത് എസ്പിയായിട്ടായിരുന്നു തുടക്കം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.