അബുദബി: യുഎഇയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസിനെ നിയമിച്ചതായി പോപ് ഫ്രാന്‍സിസ് മാർപാപ്പ പ്രഖ്യാപിച്ചു. റോമന്‍സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പ്രഖ്യാപനം നടത്തിയത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ചശേഷം, അബുദാബിയിലെ നൺസിയേച്ചറിൽ നിയമിതനാകുന്ന യുഎഇ താമസവിസയുളള ആദ്യ വ്യക്തിയാണ് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസ്.
ലെബനനിലെ ബെയ്റൂട്ടിൽ 1968 ഓഗസ്റ്റ് 24-നാണ് അദ്ദേഹത്തിന്‍റെ ജനനം. ആർച്ച് ബിഷപ്പ് എൽ-കാസിസ് സിവിൽ നിയമത്തിലും കാനൻ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2000 ത്തിലാണ് അദ്ദേഹം നയതന്ത്ര സേവനത്തിലേക്ക് എത്തുന്നത്. തുടർന്നുളള വർഷങ്ങളില്‍ ഇന്തോന്വേഷ്യ, സുഡാന്‍, തുർക്കി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.