ഉത്തരേന്ത്യയില്‍ അതിശൈത്യം: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയില്‍ അതിശൈത്യം: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യയില്‍ മൂന്നു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നതിനാല്‍ വിമാനങ്ങള്‍ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചിറ്റാര്‍ഗഡ്, ചുരു, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ മൈനസ് താപനിലയാണ്. അല്‍വാര്‍, ധോല്‍പൂര്‍ അടക്കം രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

ഡല്‍ഹിയില്‍ ഇന്നും താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരില്‍ ആറ് ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടല്‍ മഞ്ഞ് 25 മീറ്റല്‍ വരെ കാഴ്ച പരിതി പല ഇടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ 20 ല്‍ അധികം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സര്‍വീസുകളെയും ബാധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.