ഇസ്ലാമിക ഭീകരര്‍ 2015 ല്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ സിറിയയിലെ പുതിയ ആര്‍ച്ച് ബിഷപ്പ്

ഇസ്ലാമിക ഭീകരര്‍ 2015 ല്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ സിറിയയിലെ പുതിയ ആര്‍ച്ച് ബിഷപ്പ്

ഡമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ 2015 ല്‍ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സന്യാസ വൈദികന്‍ ഫാ. ജാക്വസ് മൗറാദിനെ ഹോംസ് ഓഫ് സിറിയന്‍സിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വാര്‍ത്ത വത്തിക്കാന്‍ പുറത്തു വിട്ടത്.

2015 മെയ് മാസത്തില്‍ സിറിയയിലെ മാര്‍ ഏലിയന്‍ ആശ്രമത്തില്‍ കടന്നു കയറിയ ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തടവിലായിരിക്കെ പലപ്പോഴും വലിയ ഭീഷണികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. മുഖംമൂടി ധരിച്ച ഒരാള്‍ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി. സിറിയയിലെ ഖര്യതൈനില്‍ എത്തുന്നതു വരെ ഫാ. ജാക്വസ് മൗറാദിനെ പല സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.

''ഞാന്‍ 39 ദിവസം ആ നഗരത്തിലുണ്ടായിരുന്നു. എന്നാല്‍ നാല്‍പതാം ദിവസം ഞാന്‍ ഒരു മുസ്ലീം യുവാവിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു''. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ സ്വതന്ത്രനാക്കാമെന്ന് അവര്‍ പറഞ്ഞിരുന്നതായും ഫാ. ജാക്വസ് വ്യക്തമാക്കി.

പരിശുദ്ധ കന്യകാമറിയത്തിന്റെ സാമീപ്യവും പരിചരണവും അനുഭവിച്ചറിഞ്ഞ ജപമാല പ്രാര്‍ത്ഥനയാണ് അക്കാലത്ത് തന്നെ നിലനിര്‍ത്തിയതെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.