തണ്ണീര്‍ത്തട സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ല; കേരളത്തിന് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം

തണ്ണീര്‍ത്തട സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ല; കേരളത്തിന് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം

ന്യൂഡൽഹി: തണ്ണീർത്തട സംരക്ഷണത്തിനായുള്ള ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർഷിച്ച് ഹരിത ട്രൈബ്യൂണൽ. അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് നടപ്പാക്കത്തിലാണ് കേരളത്തെ ഹരിത ട്രൈബ്യൂണൽ വിമർശിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കത്തിൽ കടുത്ത അത്യപ്തിയും അറിയിച്ചു.

വിഷയത്തിൽ നേരിട്ട് ഹാജരാകണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പാലിക്കാത്തതിന് പരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറിറെയും ഹരിത ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. നേരിട്ട് ഹാജരാകാത്തതിനാൽ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ടിന് ഉത്തരവിടേണ്ടതാണെന്ന് ട്രൈബ്യൂണൽ ചൂണ്ടികാട്ടി. എന്നാൽ കടുത്ത നടപടിയിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

കഴിഞ്ഞ ആറിനാണ് അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കേസ് ഹരിത ട്രൈബ്യൂണൽ പരിഗണിച്ചത്. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.