വാഹനത്തിന്‍റെ ലൈസന്‍സ് നമ്പർ പ്ലേറ്റുകള്‍ പുതുക്കിയില്ലെങ്കില്‍ പിഴയെന്ന് ഓർമ്മപ്പെടുത്തി റാസല്‍ ഖൈമ പോലീസ്

വാഹനത്തിന്‍റെ ലൈസന്‍സ്  നമ്പർ പ്ലേറ്റുകള്‍ പുതുക്കിയില്ലെങ്കില്‍ പിഴയെന്ന് ഓർമ്മപ്പെടുത്തി റാസല്‍ ഖൈമ പോലീസ്

റാസല്‍ ഖൈമ: വാഹനത്തിന്‍റെ ലൈസന്‍സ് നമ്പർ പ്ലേറ്റുകള്‍ സമയത്ത് പുതുക്കിയില്ലെങ്കില്‍ പിഴയെന്ന് ഓർമ്മപ്പെടുത്തി റാസല്‍ ഖൈമ പോലീസ്. വാഹനത്തിന്‍റെ ലൈസന്‍സ് പ്ലേറ്റുകളും ഇന്‍ഷുറന്‍സും സമയത്ത് പുതുക്കണം. കാലാവധി കഴിഞ്ഞ് 40 ദിവസത്തിനുളളിലാണ് പുതുക്കേണ്ടത്. നിശ്ചിത സമയത്ത് പുതുക്കിയില്ലെങ്കില്‍ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റും പിഴ കിട്ടുമെന്നും പോലീസ് ഓർമ്മപ്പെടുത്തി. പിഴ കിട്ടി 14 ദിവസത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ വീണ്ടും പിഴ കിട്ടും. കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ 7 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. എമിറേറ്റില്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ റഡാറുകളുണ്ടെന്നും വീഡിയോ പങ്കുവച്ച് റാസല്‍ ഖൈമ പോലീസ് വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.