തൃശൂര്‍: തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസ് ശ്രമം. പ്രവീണ്‍ റാണയുടെ കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നേപ്പാള്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്‌ളാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന പ്രവീണ്‍ മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്നും ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രവീണിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തൃശൂരിലെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പൊലീസ് നടപടികള്‍ ചോര്‍ന്നതാണെന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.