സുരേഷ് ഗോപിയെ ഇറക്കിയുള്ള ബിജെപിയുടെ നീക്കത്തിന് കോൺഗ്രസിന്റെ വെട്ട്; ശശി തരൂര്‍ അടുത്ത തവണയും തിരുവനന്തപുരത്ത് മത്സരിക്കും

സുരേഷ് ഗോപിയെ ഇറക്കിയുള്ള ബിജെപിയുടെ നീക്കത്തിന് കോൺഗ്രസിന്റെ വെട്ട്; ശശി തരൂര്‍ അടുത്ത തവണയും തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: ശശി തരൂരിന്റെ പിന്മാറ്റ സൂചനയെ തുടർന്ന് തിരുവനന്തപുരം പിടിക്കാൻ സുരേഷ് ഗോപിയെ ഇറക്കിയുള്ള ബിജെപിയുടെ നീക്കത്തിന് കോൺഗ്രസിന്റെ വെട്ട്. ശശി തരൂര്‍ എംപി അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പുവരെ പാര്‍ലമെന്ററി രംഗത്തുനിന്ന് മാറിനില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. 

തിരുവനന്തപുരത്ത് ശശി തരൂർ മത്സരിച്ചില്ലെങ്കിൽ കെ.മുരളീധരനാണ് സാധ്യതയെന്നാണ് വിവരം. ഇവർ രണ്ടുപേർ ആയാലും തിരുവനന്തപുരം നിലനിർത്താമെന്നാണ് കോൺഗ്രസ്‌ ഉറച്ചു വിശ്വസിക്കുന്നത്. സുരേഷ് ഗോപിയെ നിർത്തി തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപിയും സ്വപ്നം കാണുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സൂചന നൽകിയിരുന്ന ശശി തരൂർ, നിയമസഭയിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി വരാനുള്ള സന്നദ്ധത നേരത്തേ പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.