ബംഗ്ലൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്കിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. കര്‍ണാടകയിലെ ഹുബ്ലിയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായിട്ടാണ് നരേന്ദ്ര മോഡി എത്തിയത്.
റോഡ് ഷോയ്ക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. സുരക്ഷാ ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.
ഹുബ്ലി വിമാനത്താവളത്തില്‍ നിന്ന് റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലേക്ക് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി എത്തിയത്. വാഹനത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് മോദി പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ഇതിനിടെ, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തുകയായിരുന്നു. കയ്യില്‍ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.
യുവാവ് കൊണ്ടുവന്ന മാല പ്രധാനമന്ത്രിയുടെ കയ്യില്‍ ഉടക്കി. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ ബലം പ്രയോഗിച്ച് നീക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റോഡില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.