ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ താരമായി ഫൈസല്‍ ചൗധരി. രാഹുല്‍ ഗാന്ധിയുമായുള്ള രൂപ സാദൃശ്യമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധാകേന്ദ്രമാക്കിയത്.
മീററ്റ് ജില്ലയിലെ സംഗത് ഗ്രാമത്തില്‍ നിന്നുള്ള ഫൈസല്‍ ചൗധരി രാഹുല്‍ ഗാന്ധിയെ പോലെ താടി വളര്‍ത്തിയും വെള്ള ടീ ഷര്‍ട്ട് ധരിച്ചുമാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
ജനുവരി അഞ്ചിന് യുപി-ഡല്‍ഹി അതിര്‍ത്തിയിലെ ബാഗ്പത്തില്‍ നിന്നാണ് ഫൈസല്‍ ചൗധരി യാത്രയ്ക്കൊപ്പം ചേര്‍ന്നത്. പരിസമാപ്തിയിലേക്ക് നടന്നടുക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെല്‍ഫി എടുക്കുന്ന വ്യക്തിയാണ് ഇപ്പോള്‍ ചൗധരി. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രാഹുല്‍ ഗാന്ധിയെ കാണാനും ഫോട്ടോ എടുക്കാനും കഴിയാത്തവര്‍ തനിക്ക് ഒപ്പം ചിത്രം എടുക്കാറുണ്ട്. അദേത്തിന് ലഭിക്കുന്ന സ്നേഹത്തിന്റെ ഒരു പങ്കാണ് തനിക്ക് കിട്ടുന്നതെന്നും ഫൈസല്‍ പറയുന്നു.
ആളുകള്‍ രാഹുല്‍ജിയെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് അദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ തനിക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത്. രാഹുല്‍ജിയുടെ ലുക്കില്‍ ഒരുപോലെയാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഫൈസല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.