ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒരു മാസം കൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണ്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനി ആയി ചരിത്രം സൃഷ്ടിച്ച് ആപ്പിള്‍. മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 10,000 കോടി രൂപയിലധികം റെക്കോഡ് വ്യവസായമാണ് കഴിഞ്ഞ ഡിസംബറിലുണ്ടായത്. 8,100 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നുണ്ടായത്.
രാജ്യത്ത് ഇതുവരെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ മുന്നില്‍ നിന്നിരുന്നത് സാംസങ് ആയിരുന്നു. എന്നാല്‍ നവംബറില്‍ സാസംങിനെ പിന്തള്ളി ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി ആപ്പിള്‍ മാറിയിരുന്നു. ആപ്പിള്‍ നിലവില്‍ തങ്ങളുടെ ഐഫോണുകളായ 12,13,14,14 പ്ലസ് എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പൊട്രോണ്‍ എന്നിവരാണ് ഈ ഫോണുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.
മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഫോക്‌സ്‌കോണിന്റെയും പെഗാട്രോണിന്റെയും നിര്‍മ്മാണ യുണിറ്റ് തമിഴ്‌നാട്ടിലാണ്. വിസ്‌ട്രോണിന്റെ യുണിറ്റ് കര്‍ണാടകയിലാണ്. കേന്ദ്രത്തിന്റെ പ്രാഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലെ പങ്കാളികളാണിവര്‍.
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പാദനം 25 ശതമാനം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സൂചിപ്പിച്ചിരുന്നു. ആപ്പിള്‍ മറ്റൊരു വിജയകഥയാണെന്നും ആപ്പിള്‍ നിലവില്‍ ഇന്ത്യയില്‍ ഇതിനകം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നിര്‍മ്മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.